ദോഹ:'നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ ഏപ്രിലില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ വെള്ളിയാഴ്ച നടക്കുന്ന ഖത്തര്‍ പ്രവാസി സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും.
തൊഴില്‍ രംഗത്തും മറ്റും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളും നിറഞ്ഞ ജീവിതത്തിന് ആശ്വാസത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കുകയാണ് സമ്മേളന ലക്ഷ്യം.
ഖത്തറില്‍ നിന്നും കേരളത്തില്‍ നിന്നുമായി താജുദ്ദീന്‍ സ്വലാഹി (ജന: സെക്രട്ടറി വിസ്ഡം യൂത്ത് കേരള), ഹാരിസിബിനു സലീം ( CEO പീസ് റേഡിയോ), പന്ന്യന്‍ രവീന്ദ്രന്‍, ബഷീര്‍ (കെ.എം.സി.സി), ശമീര്‍ ഏറാമല (INCAS), സാന്‍ ഷംസീര്‍ (സംസ്‌കൃതി), സൈഫുദ്ധീന്‍, ബാബുരാജ് (ICC),സിയാദ് ഉസ്മാന്‍ (ICBF), ഡോ. മോഹന്‍ തോമസ് (ISC) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സമ്മേളത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാകും. http://conference.wisdomislam.org/registration_home?event=Qatar_pravasi_meet എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: 77708 103.