ദോഹ: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ കൈരളി കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു.
ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി വികാരി റവ. ഷിബു എബ്രഹാം ജോണ്‍ അനുശോചന പ്രസംഗം നടത്തി. തോമസ് കുര്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഐ.സി.സി. പ്രസിഡണ്ട് എ. പി. മണികണ്ഠന്‍, ഫിലിപ്പ് മാത്യു, മിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ജോര്‍ജ് സ്വാഗതവും റോബിന്‍ എബ്രഹാം കോശി നന്ദിയും പറഞ്ഞു.