ദോഹ: ഖത്തര്‍ കേരളാ ഇസ്ലാഹീ സെന്റര്‍ സ്‌ററുഡന്റ്‌സ് വിംഗിന്റെ നേതൃത്വത്തില്‍ 9 വയസ് മുതല്‍ ഡിഗ്രിതലം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ആഴ്ചയില്‍ ഒരു മണിക്കൂര്‍ എന്ന നിലക്ക് ഓണ്‍ലൈന്‍ (zoom) ക്ലാസുകള്‍ ആരംഭിക്കുന്നു.
2021 മാര്‍ച്ച് അവസാനവാരം നടക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്കുള്ള പരിശീലന ക്ലാസുകള്‍ക്ക് പുറമെ, കുട്ടികളുടെ സ്വഭാവ സംസ്‌കരണ സംബന്ധമായ ക്ലാസുകളും കരിയര്‍ ഗൈഡന്‍സും മറ്റു വിജ്ഞാന മത്സരങ്ങളും തര്‍ബിയ്യ സ്‌ററുഡന്‍സ് ലേണിംഗ് ഫോറത്തിന്റെ സവിശേഷതകളാണ്. ജനുവരി രണ്ടാം വാരം ക്ലാസുകള്‍ ആരംഭിക്കുന്നു.
താല്‍പര്യമുള്ളവര്‍ താഴെ ഗൂഗിള്‍ ഫോം വഴി പേരുകള്‍ രജിസ്‌ററര്‍ ചെയ്യുക. https://forms.gle/2Pd99ejtcaXJxCFH8
കൂടുതല്‍ വിവരങ്ങള്‍ക്ക്: 77708103,77708103