ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) യുടെ നേതൃത്വത്തത്തില്‍ ഓണം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു. ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ റജി കെ. ബേബി സ്വാഗതവും തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു.  ഫോട്ടാ രക്ഷാധികാരി കെ.വി.തോമസ്, വനിതാ വിഭാഗം പ്രസിഡന്റ് അനിത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

കുരുവിള കെ. ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴിക്കാല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആക്ടിംഗ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആയി നിയമിതയായ ഫോട്ടാ വനിതാ വിഭാഗം പ്രസിഡന്റ് അനിത സന്തോഷിനെ യോഗത്തില്‍ അഭിനന്ദിച്ചു.

30 വര്‍ഷത്തില്‍ അധികമായി തുടരുന്ന ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ച് തുടര്‍ ജോലിക്കായി യു.എസ് ലേക്ക് പോകുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും ദോഹയിലെ സാമുഹിക സാംസകാരിക മേഖലയിലെ നിറ സന്ന്യധ്യവുമായ വിന്‍സെന്റ് ജേക്കബിനും  (മോട്ടി) കുടുംബത്തിനും യാത്രയയപ്പ് നല്കി.

വിന്‍സെന്റ് ജേക്കബും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനംങളെ പരിഗണിച്ചു ഫോട്ട രക്ഷാധികാരി കെ.വി. തോമസ് ഉപഹാരം സമര്‍പിച്ചു. വിന്‍സെന്റ് ജേക്കബ് തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടയിക്ക് നന്ദി രേഖപെടുത്തി.