ദോഹ: യൂത്ത് ഫോറം സംഘടിപ്പിക്കുന്ന 'ഈദകം - അതിജീവനത്തിന്റെ ഈണങ്ങള്‍' പെരുന്നാള്‍ ദിനത്തില്‍ അരങ്ങേറും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യൂത്ത് ഫോറം ഫേസ്ബുക്ക് പേജിലൂടെയാണ് തത്സമയം പരിപാടി സംപ്രേഷണം ചെയ്യുക. വ്യത്യസ്ത കലാമേഖലകളില്‍ പ്രശസ്തരായ പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടി വൈകീട്ട് ഏഴ് മണിക്ക് തുടങ്ങും.
സൂഫി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, സിനിമ സംവിധായകന്‍ സകരിയ, ഗാന രചയിതാവ് ജമീല്‍ അഹ്‌മദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, സാമൂഹിക പ്രവര്‍ത്തകനും ഷോര്‍ട്ട് ഫിലീം സംവിധായകനുമായ റഈസ് ഹിദായ, ഗായകരായ അമീന്‍ യാസര്‍, ഷാനവാസ്, സലാഹുദ്ധീന്‍, ശരീഫ് കൊച്ചിന്‍, ദാനാ റാസിഖ്, സിദ്‌റത്തുല്‍ മുന്‍തഹ, ആയിഷ അബ്ദുല്‍ ബാസിത് തുടങ്ങിയവരും പങ്കെടുക്കും.
കോവിഡ് കാലത്തെ പെരുന്നാളില്‍ ശാരീരിക അകലം പാലിച്ച് സാമൂഹികമായി ഒരുമിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് പകരുകയെന്നതാണ് ഈദകത്തിലൂടെ ലക്ഷ്യം വെക്കുന്നത്.