ദോഹ: കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന എക്‌സ്ര്‍പാട്ട് സ്‌പ്പോര്‍ട്ടീവ് 2020 ല്‍ മത്സരിക്കുന്ന യൂത്ത് ഫോറം ടീമിന്റെ ജഴ്‌സി, ടീമിന്റെ മുഖ്യ പ്രയോജകരായ ജിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ നിസാര്‍ അഹ്മദ് ടീം കോച്ച് മുന്‍സിറിന് നല്‍കി പ്രകാശനം ചെയ്തു. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ചു. ടീം മാനേജര്‍ മുഅമിന്‍ ഫാറൂഖ്, മറ്റു ടീം അംഗങ്ങള്‍, ടീം സ്‌പോണ്‍സര്‍മാരായ വിഷ് ബോക്‌സ് പ്രതിനിധി ജോസഫ്, ടി.എസ് ഖത്തര്‍ പ്രതിനിധി റയീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ യൂത്ത് ഫോറം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ വി.കെ സ്വാഗതവും ടീം കോഡിനേറ്റര്‍ ഷഫീഖ് നന്ദി പറഞ്ഞു.