ദോഹ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹി സെന്റര്‍ അംഗങ്ങള്‍ക്കായി യോഗാ പരിശീലനം സംഘടിപ്പിച്ചു. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമാണ് ആരോഗ്യകരമായ മനസ്സ് ഉണ്ടാവുകയുള്ളു എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍.സുലൈമാന്‍ മദനി പറഞ്ഞു.
ഇസ്്‌ലാഹി സെന്റര്‍ സെക്രട്ടറി റിയാസ് വാണിമേല്‍, ഇംതിയാസ് അനാച്ചി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, അശ്‌റഫ് മടിയാരി എന്നിവര്‍ സംസാരിച്ചു.