ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ലോക സിവില്‍ ഡിഫന്‍സ് ദിനം ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഇത്തവണത്തെ ലോക സിവില്‍ ഡിഫന്‍സ് ദിനത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.

കൂടുതല്‍ ഫലപ്രദമായ ദുരന്തനിവാരണത്തിനായുള്ള സിവില്‍ ഡിഫന്‍സും ദേശീയ സ്ഥാപനങ്ങളും എന്ന പ്രമേയത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.

സിവില്‍ ഡിഫന്‍സ് അസി. ഡയറക്ടര്‍ ഹമദ് ഓത്മാന്‍ അല്‍ ദുഹെയ്മിയാണ് ലോഗോ പ്രകാശനം ചെയ്തത്.

സിവില്‍ ഡിഫന്‍സിന്റെ പുത്തന്‍ ഉപകരണങ്ങളുടേയും വാഹനങ്ങളുടേയും പ്രദര്‍ശനവും നടന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏതാനും പരിശീലനങ്ങളും നടന്നു.