ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തി വരുന്ന വെളിച്ചം പഠന പദ്ധതിയുടെ ഇരുപതാം മൊഡ്യൂള്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. 100 ശതമാനം മാര്‍ക്ക് നേടിയവരില്‍ നിന്ന് നിഷ സൈദു വക്ര, ജിഹാദ പര്‍വ്വീന്‍ അബു ഹമൂര്‍, ആമിന ഷിഹാബുദ്ദീന്‍ മദീന ഖലീഫ, ഫൈസല്‍ പി എം ദോഹ എന്നിവരെ നറുക്കെടുപ്പിലൂടെ വിജയികളായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് പിന്നീട് നടക്കുന്ന വെളിച്ചം ഏരിയ സംഗമത്തില്‍  വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി, ജനറല്‍ കണ്‍വീനര്‍ റഷീദലി.വി.പി. എന്നിവര്‍  അറിയിച്ചു. വെളിച്ചം ഇരുപത്തി ഒന്നാം മൊഡ്യൂളിന്റെ സ്റ്റഡി മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ക്ക് ഏരിയ കോ ഓഡിനേറ്റര്‍മാരില്‍ നിന്നോ മദീന ഖലീഫയിലുള്ള ഇസ്ലാഹി സെന്ററിന്റെ പുതിയ ഓഫീസില്‍ നിന്നോ സ്റ്റഡി മെറ്റീരിയല്‍ ലഭ്യമാവും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 44358739, 74421250, 55221797