ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തി വരുന്ന 'വെളിച്ചം' പഠനപദ്ധതിയുടെ 21-ാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പുറത്തിറക്കി. ഇസ്‌ലാഹീ സെന്റര്‍ ഉപദേശകസമിതി അംഗം ആര്‍.വി. മുഹമ്മദിന് ആദ്യകോപ്പി നല്‍കികൊണ്ട് ഡോ.ബിജു ഗഫൂര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. QLSവെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഭാരവാഹികളായ അബ്ദുല്‍ലത്തീഫ് നല്ലളം, മുജീബ് മദനി, വെളിച്ചം ജനറല്‍ കണ്‍വീനര്‍ റഷീദലി, ചീഫ് കോ.ഓഡിനേറ്റര്‍ ഉമര്‍ഫാറൂഖ്, സിലബസ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുറഹ്മാന്‍ മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

21-ാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഇസ്‌ലാഹി സെന്ററിന്റെ ലക്തയിലുളള പുതിയ ഓഫീസില്‍ നിന്നും ഏരിയാ കോഓഡിനേറ്റര്‍മാരില്‍ നിന്നും ലഭ്യമാവും. ഉത്തരക്കടലാസുകള്‍ തിരിച്ചേല്‍പ്പിക്കുവാനുളള അവസാന തീയതി ഓഗസ്റ്റ് 15 ആയിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 44358739/ 74421250/55221797