ദോഹ: ഖത്തര്‍ ആരോഗ്യമന്ത്രാലയം പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. ഇത്തവണ സൗജന്യമായി കുത്തിവയ്പ്പ് നടത്താവുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ക്ലനിക്കുകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഹമദ് മെഡിക്കല്‍ സെന്റര്‍ എന്നിവയ്ക്ക് പുറമേ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആറ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 43 സ്വകാര്യ ക്ലനിക്കുകള്‍ എന്നിവിടങ്ങളില്‍  പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്.
എംഒഐ-മെഡിക്കല്‍ സര്‍വീസ് ഡിപാര്‍ട്ട്മെന്റ്, ഖത്തര്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍, ലഖ്വിയ എന്നിവയാണ് സൗജന്യമായി കുത്തിവയ്പ്പ് എടുക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സിദ്റ മെഡിക്കല്‍, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ പെട്രോളിയം ഹെല്‍ത്ത് സര്‍വീസസ്, ഖത്തര്‍ ഗ്യാസ്-അല്‍ഖോര്‍ കമ്യൂണിറ്റി മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ പ്രൈമറി ഹെല്‍ത്ത കെയര്‍ സെന്റര്‍, ഖത്തര്‍ ഓര്‍ത്തോപീഡിക്, സ്പോര്‍ട്സ് മെഡിസിന്‍ ഹോസ്പിറ്റല്‍ ആസ്പെറ്റര്‍ എന്നീ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കുത്തിവയ്പ്പ് എടുക്കാം. കുത്തിവയ്പ്പ് ലഭിക്കുന്ന 43 സ്വകാര്യ ക്ലിനിക്കുകളും പട്ടികയും ആരോഗ്യമന്ത്രാലയം ട്വിറ്റര്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. ആസ്റ്റര്‍, നസീം അല്‍റബീഅ്, അപോളോ, അല്‍ അഹ്ലി, അല്‍ ഇമാദി, കിംസ്, അല്‍ ശിഫാ തുടങ്ങിയ ക്ലിനിക്കുകള്‍ ഇവയില്‍പ്പെടുന്നു.