ജിദ്ദ: ഖത്തറില്‍നിന്നുള്ള വിശുദ്ധ ഉംറ കര്‍മ്മം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് കര്‍മ്മത്തിനെത്താനുള്ള സംവിധാനത്തിന് ഹജജ് ഉംറ മന്ത്രാലയം പ്രതേൃക സംവിധാനമൊരുക്കി. ഉംറ കര്‍മ്മം ചെയ്യുവാന്‍ താല്പരൃമുള്ള ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തറിലെ വിദേശികള്‍ക്കുമാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതിനായി പ്രതേൃകം തയ്യാറാക്കിയ വെബ് പോര്‍ട്ടറിലൂടെ ഖത്തറില്‍നിന്നും ഉംറ കര്‍മ്മത്തിനെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഉംറ കര്‍മ്മം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ വിദേശികള്‍ക്ക് 'മുഖാം' വെബ് പോര്‍ട്ടറിലൂടെയാണ് വിവരങ്ങള്‍ നല്‍കി അപേക്ഷിക്കേണ്ടതെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.

അതേസമയം ഉംറ നിര്‍വ്വഹിക്കുവാന്‍ സൗദിയിലേക്ക് വരുന്ന ഖത്തര്‍ പൗരന്മാര്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയോ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് വഴിയോ മാത്രമേ എത്താവൂ എന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഖത്തര്‍ പൗരന്മാര്‍ക്ക് ഉംറ കര്‍മ്മം ചെയ്യുവാനുള്ള വെബ് പോര്‍ട്ടലും (https://qatariu.haj.gov.sa) ഖത്തറിലെ വിദേശികള്‍ക്ക് ഉംറ ചെയ്യുവാനുള്ള പോര്‍ട്ടലും (https://eservices.haj.gov.sa/eservices3/) ഹജജ് ഉംറ മന്ത്രാലയം പരസൃപ്പെടുത്തി.