ദോഹ: ടിംസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഭവന്‍സ് ഖത്തര്‍ ലോക രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച TIMSS (The Trends in International Mathematics and Science Study) പരീക്ഷയില്‍ ആഗോള ശരാശരി ആയ 500 ന് മുകളില്‍ പോയിന്റ് നേടി ഖത്തര്‍ ഭവന്‍സ് പബ്ലികള്‍ ഉന്നതവിജയം കരസ്ഥമാക്കി.

ഗണിതശാസ്ത്രത്തിലെയും ശാസ്ത്രവിഷയങ്ങളിലെയും കുട്ടികളുടെ പഠനം, അതിന്റെ പുരോഗതി അവയുടെ പ്രയോഗം എന്നിവ വിലയിരുത്താനായി ആഗോള തലത്തില്‍ ഓരോ നാല് വര്‍ഷം കൂടും തോറും സംഘടിപ്പിക്കുന്ന മൂല്യനിര്‍ണ്ണയ രീതിയാണ് TIMSS. ഖത്തറിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം ആഗോള തലത്തില്‍ എത്തിച്ച ഭവന്‍സ് പബ്ലിക് സ്‌കൂളിനെ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രശംസാപത്രം നല്‍കി ആദരിച്ചു. ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ ഈ വിജയത്തില്‍ പങ്കുവഹിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി.ഫിലിപ്പ് എന്നിവര്‍ അനുമോദിച്ചു.