ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫോക്കസ് 2020 മത്സരങ്ങളില്‍ റയ്യാന്‍ ഏരിയ ഓവറോള്‍ ചാമ്പ്യന്‍മാരായി. അല്‍വക്‌റ, ഹിലാല്‍, അല്‍ സദ്ദ്, ദോഹ, റയ്യാന്‍, മദീന ഖലീഫ തുടങ്ങി ആറ് ഏരിയകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേരാണ് പങ്കെടുത്തത്. അല്‍ഖോറിലെ വര്‍ക്കേര്‍സ് ക്ലബ്ബില്‍ ആരംഭിച്ച പരിപാടി സി ഇ ഒ അഷ്ഹദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

ഫുട്‌ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ആം റസ്ലിംഗ്, ടേബിള്‍ ടെന്നീസ്, കാരംസ്, ബാഡ്മിന്റണ്‍, ചെസ്സ് തുടങ്ങി വിവിധ മത്സരങ്ങള്‍ അല്‍ഖോറിലെ വര്‍ക്കേര്‍സ് ക്ലബ്ബ്, ഹിലാലിലെ കാംബ്രിഡ്ജ് സ്‌കൂള്‍, തുമാമയിലെ ഫോക്കസ് വില്ല തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് സംഘടിപ്പിച്ചത്. രണ്ട് വീതം പോയന്റുകളുടെ വ്യത്യാസത്തില്‍ ഹിലാല്‍ ഏരിയ ഫസ്റ്റ് റണ്ണര്‍ അപ്പും, അല്‍ സദ്ദ് ഏരിയ സെക്കന്റ് റണ്ണര്‍ അപ്പും നേടി. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ മുബഷിര്‍ ടി, ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മാനേജര്‍ മുഹമ്മദ് സദീദ്, ഡെപ്യൂട്ടി സി ഇ ഒ ഹാരിസ് പി ടി, മിദ്‌ലാജ് ലത്തീഫ് എന്നിവര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഡെപ്യൂട്ടി സി ഇ ഒ ഫഇസ് എളയോടന്‍, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ അമീനുര്‍റഹ്മാന്‍ എ എസ്, ഫൈനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ്, ആര്‍ട്‌സ് മാനേജര്‍ അമീര്‍ ഷാജി, മൊയ്തീന്‍ ഷാ, അസ്ഹര്‍ നൊച്ചാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ സമ്മാന വിതരണം ഫെബ്രുവരി 14 ന് ഷഹാനിയയില്‍ വെച്ച് വിപുലമായി നടക്കുന്ന ഫോക്കസ് കുടുംബാംഗങ്ങളുടെ സംഗമമായ ഫോക്കസ് ഡേ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.