ദോഹ: രിസാല സ്റ്റഡിസര്‍ക്കിളിന്റെ സാഹിത്യോത്സവ്-2017 ന്റെ ലോഗോ കേരള നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനംചെയ്തു.

ദേശീയ സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ടിന് നല്‍കിയാണ് പ്രകാശനംചെയ്തത്. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ. ശങ്കരന്‍, ആര്‍.എസ്.സി. ദേശീയ ഭാരവാഹികളായ ജലീല്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. സാഹിത്യോത്സവിന്റെ പ്രഖ്യാപനം ഐ.സി.എഫ്. ദേശീയ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ല്യാര്‍ നിര്‍വഹിച്ചു.

ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് മത്സരം. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥപറയല്‍, ആംഗ്യപ്പാട്ട്, ജലച്ചായം, ദഫ്, ഖവാലി, കഥ, കവിതാ രചനകള്‍, കവിതാപാരായണം, ഭാഷാകേളി, വിവിധഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. കെ.ജി. വിദ്യാര്‍ഥികള്‍ മുതല്‍ 30 വയസ്സ് വരെയുള്ള യുവതീ യുവാക്കള്‍ക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരം.
 
യൂണിറ്റ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ സെക്ടര്‍ സാഹിത്യോത്സവുകളിലേക്ക് യോഗ്യതനേടും. വിവിധ സെക്ടറുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ ആദ്യവാരം നടക്കുന്ന സെന്‍ട്രല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.