ദോഹ: ദൈവീക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന അതിമഹത്തായ ജീവിത ദര്‍ശനം ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണം എന്ന് പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ നൗഷാദ് കാക്കവയല്‍ ആഹ്വാനം ചെയ്തു. ഷെയ്ഖ് അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹ്മൂദ് സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയിലെ പത്തൊമ്പതാം മൊഡ്യൂളില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ജലീല്‍ മദനി വയനാട്, മുഹമ്മദലി ഫാറുഖി, അബ്ദുല്‍ ഹക്കീം മദനി, മുജീബ് റഹ് മാന്‍ മദനി എന്നിവര്‍ പ്രസംഗിച്ചു.