ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിഭാഗം സംഘടിപ്പിക്കുന്ന അഞ്ചാമത് 'അല്‍ഫുര്‍ഖാന്‍' ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 26ന് നടക്കും.
മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ തഫ്സീര്‍ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ വഴി നടക്കുന്ന പരീക്ഷയില്‍ ഖത്തറിനകത്തും പുറത്തുമായി ഇരുനൂറിലധികം പേര് പങ്കെടുക്കും.
പരീക്ഷാ സമയം സീനിയര്‍ വിഭാഗത്തിന് ഉച്ചക്ക് 1.30 മുതല്‍ 3 വരെയും ജൂനിയര്‍ വിഭാഗത്തിന് 4.30 മുതല്‍ 5.30 വരെയുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 3310 5963/3344 8821