ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാല്പതാം വാര്‍ഷിക പ്രചാരണത്തിന്റെ ഭാഗമായി ക്യു.ഐ.ഐ.സി. ലക്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് ദഅവ ത്രൈമാസ ക്യാമ്പയിന്‍ പ്രചരണോദ്ഘാടനം നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം.അക്ബര്‍ നിര്‍വ്വഹിച്ചു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുഖ്യഅതിഥികളായ കെജെയു അസിസ്റ്റന്റ സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി, ISM സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് മൗലവി, റിനൈ ടി വി' സി ഇ ഒ യാസിര്‍ അറഫാത്ത് തുടങ്ങിയവര്‍ സന്നിഹിതരായ പരിപാടിയില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍ഫസ് നന്മണ്ട സ്വാഗതം പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2020 - 21 കാലത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വൈസ് പ്രസിഡന്റ് മുനീര്‍ സലഫി പ്രഖ്യാപിച്ചു.