ദോഹ: യാത്രാ വിലക്കിന്റെ കാരണത്താലും മറ്റും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്ന് ഖത്തര്‍ പ്രവാസി സംഗമം ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടും കോവിഡ് കാരണത്താല്‍ യാത്ര ചെയ്യാന്‍ കഴിയാതെയും, വിസാ കാലാവധി കഴിഞ്ഞതിനാലും മറ്റും നാട്ടില്‍ കഴിയുന്ന പ്രവാസികളുടെ ജോലിക്കും പുനരധിവാസത്തിനും ഇരു ഗവണ്‍മെന്റുകളും സഹായകമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നിര്‍ഭയജീവിതം സുരക്ഷിത സമൂഹം ' എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന് കീഴില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'ഖത്തര്‍ പ്രവാസി സംഗമം' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് ആരംഭിച്ച പരിപാടിയില്‍ കെ.സുധാകരന്‍ എം.പി, ഐ.എസ്.സി പ്രസിഡന്റ് ഡോ:മോഹന്‍ തോമസ്, സിയാദ് ഉസ്മാന്‍ (പ്രസി:ഐ.സി.ബി.എഫ്), അഫ്‌സല്‍ വടകര (ഐ.സി.സി) പി.സി സൈഫുദ്ധീന്‍ (മീഡിയാ വണ്‍ ടി.വി), എസ്.എ.എം ബഷീര്‍ (കെ.എം.സി.സി), ശമീര്‍ ഏറാമല(ഇന്‍കാസ്-ഖത്തര്‍), ഷംസീര്‍ അരിക്കുളം (സംസ്‌കൃതി-ഖത്തര്‍), എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

താജുദ്ദീന്‍ സ്വലാഹി (ജന: സെക്രട്ടറി: വിസ്ഡം യൂത്ത് കേരള), ഹാരിസിബിനു സലീം (CEO: പീസ് റേഡിയോ) വിഷയാവതരണം നടത്തി. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ടി ഫൈസല്‍ സലഫി അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ ജന: സെക്രട്ടറി സ്വലാഹുദീന്‍ സ്വലാഹി സ്വാഗതവും ഒ.എ കരീം സാഹിബ് നന്ദിയും പറഞ്ഞു.