ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതവിഭാഗമായ എം ജി എം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരചരിത്രത്തിലെ സ്ത്രീമുന്നേറ്റങ്ങളും സമകാലിക രാഷ്ട്രീയപരിസരത്തെ സ്ത്രീസാന്നിധ്യവും വിശകലനം ചെയ്യുന്ന ചര്‍ച്ചസദസ്സ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് പതിനഞ്ചിന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് സൂം അപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുക. മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് സംസ്ഥാന അധ്യക്ഷ ഖദീജ നര്‍ഗീസ്, മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷ മുഫീദ തസ്‌നി എന്നിവര്‍ വിഷയാവതരണം നടത്തും. എം.ഇ.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍, വിമെന്‍ ഇന്‍ഡ്യ വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ എന്നിവര്‍ പങ്കെടുക്കും.
ഖത്തറിലെ വനിതകളില്‍ നിന്നും വിവിധമേഖലകളില്‍ പ്രഗത്ഭ്യമുള്ളവരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എം ജി എം ഖത്തര്‍ സംഘടിപ്പിക്കുന്ന ബ്രയ്ന്‍ ഹണ്ടിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഗെയിംസിലൂടെയും മറ്റ് മത്സര ഇനങ്ങളിലൂടെയും കരസ്ഥമാക്കുന്ന പോയിന്റ്‌സിന്റെ അടിസ്ഥാനത്തില്‍ മികച്ച വനിതകളെ കണ്ടെത്തുന്ന പരിപാടിയാണ് ബ്രയ്ന്‍ ഹണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു.