ദോഹ: വിശ്വാസികളുടെ ജീവിതം സഹജീവികളുടെ ക്ഷേമത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും വേണ്ടിയുള്ള സത്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പുഷ്‌കലമാവണമെന്ന് കെ.എന്‍.എം മര്‍ക്കസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ്ണ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഭ്യമായ അനുഗ്രഹങ്ങള്‍ ദൈവപ്രീതിക്കായി ചെലവഴിക്കുവാന്‍ ശ്രമിക്കണം. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ് വിശ്വാസികളുടെ മുഖമുദ്ര. ഫൈസല്‍ പറഞ്ഞു.  

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജി.സി.സി കോഓര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ കെ.എന്‍.സുലൈമാന്‍ മദനി, അലി ചാലിക്കര, എം.ജി.എം പ്രസിഡന്റ് സൈനബ ടീച്ചര്‍, ഫോക്കസ് സിഇഒ അശ്ഹദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും മുജീബ് കുനിയില്‍ നന്ദിയും പറഞ്ഞു.