ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്‍പിയുമായ രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനം ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ' സദ്ഭാവനാ' ദിനമായി ആചരിച്ചു. ആക്ടിംഗ് പ്രസിഡന്റ് ബഷീര്‍ തുവാരിക്കലിന്റെ അധ്യക്ഷതയില്‍ ഐസിസി ഹാളില്‍ വെച്ച് നടന്ന പരിപാടി ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം മുഹമ്മദ് അലി പൊന്നാനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി എച്ച് നാരായണന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.