ദോഹ: വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള യാത്രാനിരക്കില്‍ ഖത്തര്‍ എയര്‍വേയ്‌സ് കുറവ് വരുത്തി.

യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നിരക്കില്‍ കുറവുവരുത്തിയത്. വളര്‍ത്തുമൃഗങ്ങളുടെ തൂക്കം 32 കിലോയില്‍നിന്ന് 75 കിലോയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
 
യൂറോപ്പിലേക്കും അമേരിക്കയിലേക്കും വലിയ നായ്ക്കളെ കൊണ്ടുപോകാന്‍ മറ്റ് വിമാനങ്ങളില്‍ 400 ഡോളറോളം ചെലവ് വരുമ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ 300 ഡോളര്‍ മതിയാകും.