ദോഹ: പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങളില്‍ സഹകരിച്ചുള്ള നീക്കം നടത്താന്‍ ഖത്തറിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചു. അമിത യാത്രാക്കൂലിയുള്‍പ്പെടെ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് ഒരുമിച്ചു നില്‍ക്കാനാണ് തീരുമാനം.

ഖത്തറിലെ ഗള്‍ഫ് എയര്‍ പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ ദോഹയില്‍ സംഘടിപ്പിച്ച സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്്തത്. 

മറ്റു രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ അധിക വിമാനസര്‍വീസുകള്‍ അനുവദിക്കുകയാണ് സീസണ്‍ സമയത്തെ നിരക്ക് കൊള്ളയ്ക്കുള്ള പരിഹാരമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് പാടെ നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വെസിന്റെ സീറ്റുകള്‍ എത്രയും വേഗം മറ്റു വിമാന കമ്പനികള്‍ക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കേരള എംപിമാര്‍ എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കാനും ധാരണയായി.

Content Highlights: Qatar air passengers association