ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ സലത്വ ജദീദില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്രസയുടെ 2021-22 വര്‍ഷത്തെ പ്രവേശനോത്സവം സെപ്തംബര്‍ പത്ത് വെള്ളി വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി ഉദ്ഘാടനം നിര്‍വഹിക്കും. വിസ്ഡം അക്കാഡമിക്ക് വിംഗ് മെംബര്‍ അംജദ് മദനി, മദ്രസ പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന്‍ മിശ്കാത്തി തുടങ്ങിയവര്‍ സംബന്ധിക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള സൂം ഐ.ഡി : 85606 175639 
പാസ് വേര്‍ഡ് : 359961

കൂടുതല്‍ വിവരങ്ങള്‍ക്ക് : 5555 9756 / 3310 5963