ദോഹ ഖത്തറിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഏഷ്യന്‍കപ്പ് സ്വന്തമാക്കിയ ഖത്തര്‍ ദേശീയ ഫുട്ബാള്‍ താരം അസീം മാദിബോയെ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ആദരിച്ചു. പതിമൂന്നാമത് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ അതിഥിയായെത്തിയതായിരുന്നു മാദിബോ. ഇന്ത്യന്‍ സമൂഹത്തിന്റെ  ഫുട്ബാള്‍ ആവേശം കൗതുകവും പ്രചോദനകരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഖ്വിഫ് ഫുട്ബാള്‍ മേളക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു അദ്ദേഹം. ഖ്വിഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ മല്‍സര വേദിയില്‍ ആയിരക്കണക്കിനു വരുന്ന ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി പ്രസിഡന്റ് കെ. മുഹമ്മദ് ഈസ്സയാണ് ഉപഹാരം സമ്മാനിച്ചത്. ജന.സെക്രട്ടറി ഷമീന്‍, ട്രഷറര്‍ മുഹ്‌സിന്‍, ഖ്വിഫ് വൈസ് പ്രസിഡന്റുമാരായ സുഹൈല്‍ ശാന്തപുരം, നിസ്താര്‍ പട്ടേല്‍, സെക്രട്ടറി അഡ്വ.മുഹമ്മദ് ഇഖ്ബാല്‍, എന്‍.കെ.എം.ഷൗക്കത്ത്, അബ്ദുറഹീം,, മുഹമ്മദ് ബഷീര്‍, നസീര്‍, റിസ് വാന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.