ദോഹ:ഫ്രണ്ട് ഓഫ് തിരുവല്ല (ഫോട്ട) യുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. ഫോട്ടാ പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റെജി കെ ബേബി സ്വാഗതവും, തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. 

ഫോട്ടയുടെ മുന്‍ പ്രസിഡന്റും, ലോക കേരളാ സഭാ അംഗവും, പത്തനംതിട്ട ജില്ല പ്രവാസി പ്രശ്‌ന പരിഹാര സമിതി അംഗവും ആയ സജി ജോണ്‍സന്‍, ഫോട്ടാ മുന്‍ ട്രഷറര്‍ ബാബു വര്‍ഗീസ് എന്നിവരെ മീറ്റിംഗില്‍ ആദരിച്ചു. 

ഫോട്ടാ വനിതാ വിഭാഗം പ്രസിഡന്റ് അനിത സന്തോഷ്, ആലിസ് റെജി, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫോട്ട അംഗങ്ങളുടെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.