ദോഹ: ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. ആഗസ്ത് 11 ന് ഉദയം കഴിഞ്ഞ 15 മിനിറ്റിന് ശേഷം രാവിലെ 5.20 ന് ആയിരിക്കും നമസ്‌കാരം. 

രാജ്യത്തൊട്ടാകെ 388 മസ്ജിദുകളും ഈദ്ഗാഹുകളും നമസ്‌കാരത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 67 മസ്ജിദുകളിലും ഈദ്ഗാഹുകളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.