ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'പെരുന്നാള്‍ നിലാവി'ന്റെ പ്രകാശനം ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ.എം. വര്‍ഗീസ് നിര്‍വ്വഹിച്ചു. ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മപ്പെരുന്നാളാണ് ഈദുല്‍ അദ്ഹയെന്നും സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ വികാരങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അഭിപ്രായപ്പെട്ടു. 

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ് ആദ്യപ്രതി ഏറ്റുവാങ്ങി. സ്റ്റാര്‍ കിച്ചണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ സലാം, കടവ് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദുണ്ണി ഒളകര, ഡ്രീം 5 ജനറല്‍ മാനേജര്‍ മുഹമ്മദ് അബു നാസര്‍, അല്‍ ഗൗസിയ ട്രേഡിംഗ് ജനറല്‍ മാനേജര്‍ ആദം നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി. കെ. ജോണ്‍, ക്യാരി ഫ്രഷ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

മീഡിയപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഷറഫുദ്ദീന്‍ തങ്കയത്തില്‍, ജോജിന്‍ മാത്യു, യാസിര്‍, കാജാ ഹുസന്‍, നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.