Obituaryദോഹ: ദോഹയില്‍ താമസിച്ചു വരുന്ന മലയാളി ദമ്പതികളായ മലപ്പുറം സ്വദേശി കുന്നത്തൊടി അബ്ദുല്‍ റസാഖിന്റെയും കോഴിക്കോട് സ്വദേശിനി ആയിരാംവീട്ടില്‍ സാബിറയുടെയും മകന്‍ മുഹമ്മദ് ജിസാന്‍ ബിന്‍ അബ്ദുല്‍ റസാഖ് (15) അന്തരിച്ചു. ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സഹോദരങ്ങള്‍ ബാസിത് റസാഖ് (എഞ്ചിനീയര്‍, ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്), ഫാത്തിമ യുസ്റ, അനുഷിര്‍ ഇബ്രാഹിം.

ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ (മെസൈമര്‍) ഖബറടക്കും.