ദോഹ: റൗളത്തുല്‍ ഉലൂം അറബിക് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ - റോസ ഖത്തര്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മജീദ് ഫാറൂഖി നാദാപുരം (പ്രസിഡന്റ്), റാഫി പുറക്കാട് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഫത്താഹ് (ട്രഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായും കെ വി അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍ അശ്‌റഫ് ഫാറൂഖി, അബ്ദുറഹ്മാന്‍ പുറക്കാട്, ഉമ്മര്‍ പൊത്തങ്ങോടന്‍ (വൈസ് പ്രസിഡന്റുമാര്‍) അബ്ദുറഹ്മാന്‍ പെരുമ്പിലാവ്, ഹമദ് ബിന്‍ സിദ്ധീഖ്, മുഹമ്മദലി ഫാറൂഖി, ജമാല്‍ സിദ്‌റ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു. കെ എന്‍ സുലൈമാന്‍ മദനി, അബൂബക്കര്‍ ഫാറൂഖി പള്ളം, അബ്ദുറഹീം ഫാറൂഖി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ശുഹൈബ് തിക്കോടി, എ ടി നവാസ് വെളിയംകോട്, ഫൈസല്‍ കുററ്യാടി, ശെരീഫ് ഫാറൂഖി ആമയൂര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

തുമാമയിലെ ഫോക്കസ് വില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ തത്സമയം ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, മുസ്തഫ മാസ്റ്റര്‍ മുട്ടില്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. ഫാറൂഖ് കോളേജിന്റെ മാതാവ് എന്ന പേരില്‍ അറിയപ്പെടുന്ന കാമ്പസിലെ ആദ്യ സ്ഥാപനമായ റൗളത്തുല്‍ ഉലൂം അറബിക് കോളേജിന് വിവിധ വിദേശ രാജ്യങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുണ്ട്. 2011 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചു വരുന്ന റോസ ഖത്തര്‍ ചാപ്റ്റര്‍ അറബി ഭാഷ പരിപോഷിപ്പിക്കുന്ന വിവിധ പരിശീലന പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്ന് പ്രസിഡന്റ് മജീദ് ഫാറൂഖി നാദാപുരം അറിയിച്ചു. ഡിസംബര്‍ എട്ടാം തിയ്യതി കോളേജില്‍ നടക്കുന്ന വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന് ഖത്തറില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.