ദോഹ:കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ കാലയളവിലേക്കുള്ള കൊല്ലം ജില്ലാ പ്രസിഡന്റ് ആയി അബ്ദുറഷീദിനെയും ജനറല്‍ സെക്രട്ടറി ആയി നിജാം അബ്ദുല്‍ അസീസിനെയും തിരഞ്ഞെടുത്തു. ഇര്‍ഷാദ് പത്തനാപുരം ആണ് ട്രഷറര്‍. ഷിബു ഹംസ, മന്‍സൂര്‍ എച്ച്.എം, സുനില്‍ കൃഷ്ണ (വൈസ് പ്രസിഡന്റുമാര്‍) മുഹമ്മദ് നജീം, ഷാനവാസ് ഇസ്മായില്‍, പ്രവീണ്‍, ഹഫീസ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കള്‍ച്ചറല്‍ ഫോറംസ്റ്റേറ്റ് വൈസ് പ്രസിഡന്റ്  തോമസ് സക്കറിയയും ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.