ദോഹ: കള്‍ച്ചറല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ 2020-2021 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി റഫീഖ് സൂപ്പിയെയും ജനറല്‍ സെക്രട്ടറിയായി ഹാമിദ് തങ്ങളെയും തിരഞ്ഞെടുത്തു. ശ്രീനാഥ്, അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ് (വൈസ് പ്രസിഡന്റുമാര്‍) റിസ്വാന്‍, റഫീഖ്, ഹാഷിം, ഹനീഫ്( സെക്രട്ടറിമാര്‍) ഷിയാസ് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കള്‍ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറിമാരായ എ.ആര്‍ അബ്ദുല്‍ ഗഫൂര്‍, ഷാഫി മൂഴിക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.