ദോഹ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക് ഖത്തറില്‍ ഉരീദു വഴി ബുക്ക് ചെയ്യാം. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നിവ ലഭിക്കുന്നത് സെപ്റ്റംബര്‍ 20 ന് പുലര്‍ച്ചെ 1 മണി മുതല്‍ ഉരീദു വെബ്സൈറ്റില്‍ (https://preorder.ooredoo.qa/iphone/) മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഐഫോണ്‍ ലഭിക്കുകയെന്നും പരിമിതമായ എണ്ണം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നും ഉരീദു അറിയിച്ചു. 

പുതിയ ഐഫോണ്‍ മോഡലുകള്‍ക്കു പുറമേ സീരീസ് 5 വാച്ചുകളും ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 11ന് 699 ഡോളര്‍ മുതലും, 11 പ്രോയ്ക്ക് 999 ഡോളര്‍ മുതലും 11 പ്രോ മാക്സിന് 1099 ഡോളര്‍ മുതലുമാണ് അമേരിക്കയിലെ വില. ഖത്തറില വില എത്രയാണെന്നു പ്രഖ്യാപിച്ചിട്ടില്ല.