ദോഹ: വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ നൊമ്പരവുമായി സമകാലികസംഭവങ്ങള്‍ കോര്‍ത്തിണക്കി 'മുച്ചന്‍' രംഗാവിഷ്‌കാരം വെള്ളിയാഴ്ച അരങ്ങിലെത്തും.

പയ്യന്നൂര്‍ സൗഹൃദവേദിയാണ് മുച്ചന്റെ അണിയറശില്‍പ്പികള്‍. പയ്യന്നൂര്‍ സൗഹൃദവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സൗഹൃദോത്സവത്തിലാണ് 'മുച്ചന്‍' അരങ്ങിലെത്തുന്നത്. വിനോദ് പി. കാനായിയുടെ രചനയില്‍ ഗണേശ് ബാബു മയ്യില്‍ സംവിധാനം നിര്‍വഹിക്കും.

തിരക്കിട്ടുപായുന്ന പുതുതലമുറയ്ക്ക് മാതാപിതാക്കള്‍ ബാധ്യതയാകുന്ന നേര്‍ക്കാഴ്ചകളാണ് മുച്ചന്‍ അരങ്ങിലെത്തിക്കുന്നത്. രതീഷ് മാത്രാടന്‍ സംഗീതവും രഞ്ജിത്ത് ഗോപാല്‍ ചമയവും നിര്‍വഹിച്ചിരിക്കുന്ന രംഗാവിഷ്‌കാരത്തിന് സാങ്കേതികസഹായം നല്‍കിയിരിക്കുന്നത് വിനയന്‍ ബേപ്പൂര്‍, ശരത് വളപ്പില്‍, ഗണേശന്‍ പാലേരി എന്നിവരാണ്. മനീഷ് സാരംഗി, സത്യന്‍ കുത്തൂര്‍, ഗണേശ് നമ്പ്യാര്‍, ശ്രീജീവ് നമ്പ്യാര്‍, കെ.പി. ഗംഗാധരന്‍, മനേഷ് കേളോത്ത്, സന്തോഷ് ഇരിയലത്ത്, നിതീഷ് നമ്പ്യാര്‍, പ്രസാദ് പാലേരി, സുധീപ് പത്മനാഭന്‍ എന്നിവരാണ് അഭിനേതാക്കള്‍.