ദോഹ: പ്രകൃതിസൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കുന്ന കണ്ടല്‍ചെടികളെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പതിനേഴുകാരിയായ പെണ്‍കുട്ടി.
അല്‍ഖോറിലെ പര്‍പ്പിള്‍ ഐലന്‍ഡിലാണ് കണ്ടല്‍ചെടികളുള്ളത്. പ്രകൃതിസ്‌നേഹിയായ ജോര്‍ദാന്‍ സ്വദേശി ലിന അല്‍ താരാവ്‌നേയാണ് കണ്ടല്‍ചെടികളുടെ സംരക്ഷണത്തിനായി പരിശ്രമിക്കുന്നത്. അടുത്തിടെ ലിന നടത്തിയ സന്ദര്‍ശനത്തിലാണ് പര്‍പ്പിള്‍ ഐലന്‍ഡിന്റെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന ആശയം ഉടലെടുത്തത്. ഇതിനായി ഗ്രീന്‍ മാംഗ്രോവ്‌സ് എന്ന ലാഭരഹിത ഗ്രൂപ്പും രൂപവത്കരിച്ചു.
ഗ്രൂപ്പിലെ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടല്‍ക്കാടുകളിലേക്ക് സന്ദര്‍ശനം നടത്താന്‍ സഹായിക്കും. കണ്ടല്‍ചെടികളുടെ പ്രാധാന്യം, ഇവിടെയുള്ള മൃഗങ്ങളുടെ ജീവിതം തുടങ്ങിയവയെക്കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. പര്‍പ്പിള്‍ ഐലന്‍ഡ് ശുചിയായി സൂക്ഷിക്കുകയാണ് ഗ്രൂപ്പിന്റെ മറ്റൊരുലക്ഷ്യം. കണ്ടല്‍ചെടികളെ സംരക്ഷിക്കാനായി യുവജനങ്ങളുടെ പുതുതലമുറയെ ചുമതലപ്പെടുത്തുകയാണ് ലക്ഷ്യം.
ജോര്‍ദാന്‍ സ്വദേശിയായ ലിന ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. നേരത്തെ ഹാര്‍വാര്‍ഡ് സോഷ്യല്‍ ഇന്നവേഷന്‍ കൊളാബൊറേറ്റീവ് ഗ്ലോബല്‍ ട്രെയ്ല്‍ബ്ലേസര്‍ മത്സരത്തില്‍ ലിന വിജയം നേടിയിരുന്നു. ഇതിന് ശേഷമാണ് 2015-ല്‍ കണ്ടല്‍ചെടികളുടെ സംരക്ഷണത്തിനായി ഗ്രീന്‍ മാംഗ്രോവ്‌സ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ പുതുതലമുറയുടെ ഒരുസംഘത്തെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് ലിന നടത്തുന്നത്. അടുത്തമാസം പദ്ധതി തുടങ്ങും.
എന്‍ജിനീയറിങ് ബിരുദധാരികളും ജൈവശാസ്ത്ര വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘത്തിലേക്ക് കൂടുതല്‍ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും ലിന തേടുന്നുണ്ട്. അംഗങ്ങള്‍ക്ക് മികച്ച പരിശീലനവും നല്‍കും. പരിസ്ഥിതിയെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന യുവജനങ്ങളെയാണ് ഗ്രൂപ്പിന് ആവശ്യമെന്ന് ലിന വ്യക്തമാക്കി. greenmangroves.wixsite.com എന്ന വെബ്‌സൈറ്റില്‍ ലിനയുടെ പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.