ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും സംയുക്തമായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 

നവംബര്‍ 15 ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ദോഹ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് മത്സരം. 

ലോകത്ത് നടക്കുന്ന അനിയന്ത്രിത പ്രകൃതി ചൂഷണങ്ങള്‍ക്കും മനുഷ്യര്‍ പരസ്പരമുള്ള വിദ്വേഷത്തിനും ബദലായി പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രമേയമാക്കിയാണ് സമ്മേളനം. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ വേദി (ഡി.ഐ.സി.ഐ.ഡി)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

7 മുതല്‍ 12 ക്ലാസ് വരെയുള്ള ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനമുണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 13 വരെയാണ് സമയം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ studentsindiaqc@gmail.com എന്ന ഇമെയിലിലേക്കാണ് സൃഷ്ടികള്‍ അയക്കേണ്ടത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് - 66739213