ദോഹ: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു.

നിരപരാധികളുടെ ജീവന്‍ ലക്ഷ്യമാക്കിയുള്ള ഇത്തരം ഭീകരാക്രമണം ഇസ്ലാം മത തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭീകരാക്രമണത്തിനെതിരെയുള്ള പാക് സര്‍ക്കാരിന്റെ നടപടിയെ ഖത്തര്‍ പിന്തുണക്കുന്നുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും പാക് സര്‍ക്കാരിനേയും ജനങ്ങളേയും അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിക്കുകയും ചെയ്തു.

ലാഹോറിലെ കിഴക്കന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരക്കേറിയ പാര്‍ക്കിലാണ് ബോംബാക്രമണം ഉണ്ടായത്.