കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (KPAQ)സംഘടിപ്പിച്ച പ്രവാസി സംഗമം സോഷ്യല്‍ മീഡിയയിലൂടെ ജന ശ്രദ്ധ പിടിച്ചുപറ്റി. സൗഹൃദം സമൂഹ നന്‍മയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഖത്തറില്‍ കലാ കായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കെ.പി.എ.ക്യു.ഫെയ്‌സ് ബുക്ക് ലൈവിലൂടേയും സൂം മീറ്റിലുടേയും ജനങ്ങളിലേക്ക് എത്തിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പ്രോഗാം കമ്മിറ്റി ചെയര്‍മാനും കെ.പി.എ.ക്യു. പ്രസിഡന്റുമായ വാസു വാണിമേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും കെ.പി.എ.ക്യു. ജനറല്‍ സെക്രട്ടറിയുമായ ഗഫൂര്‍ കാലിക്കറ്റ് സ്വാഗത പ്രസംഗം നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്തി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കോഴിക്കോട് എം.പി. എം.കെ.രാഘവന്‍, ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. 

പ്രവാസികളുടെ തിരിച്ചുവരവിന്റെ സമൂഹിക ശാസ്ത്രം എന്ന വിഷയത്തില്‍ പ്രൊഫ.ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. 

പ്രവാസി സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ചെയ്ത വീഡിയോകള്‍ വൈറല്‍ ആയിരുന്നു.

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങുടെ മക്കളെ അനുമോദിച്ചു കൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ വെച്ച് നടന്നു.

ഖത്തറില്‍ ദീര്‍ഘകാലായി പ്രവാസ ജീവിതം നയിക്കുന്ന വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ഹോണററി മെംബര്‍ഷിപ്പ് നല്‍കി ആദരിക്കുന്ന ചടങ്ങും ഒപ്പം നടന്നു.

പ്രശസ്ത മാന്ത്രികന്‍ പ്രദീപ് ഹുഡിനോയുടെ മാജിക്ക് ഷൊ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. കെ.പി.എ.ക്യു. അംഗങ്ങളായ റഊഫ്, അല്‍താഫ് വടകര എന്നിവരുടെ ഗാനമേളയും അംഗങ്ങളായ കോല്‍ക്കളി കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കോല്‍ക്കളിയും കാണികളെ ഏറെ ആകര്‍ഷിച്ചു. വൈസ് പ്രസിഡന്റ് ഷാജി പിവീസ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.