ദോഹ: കേരളീയം ഖത്തര്‍ കേരളപ്പിറവി ദിനാചരണം കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ ഖത്തര്‍ സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നൃത്തരൂപങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കി മലയാളം മിഷന്‍ ഖത്തര്‍ കുട്ടികള്‍ അവതരിപ്പിച്ച പരിപാടി മലയാളത്തനിമ നിറഞ്ഞതായി.

കേരളീയം പ്രസിഡന്റ് ദുര്‍ഗ്ഗാദാസ് അധ്യക്ഷത വഹിച്ച കേരളോത്സവത്തില്‍  കേരളീയം വൈസ് പ്രസിഡന്റ് മധു സ്വാഗതം പറഞ്ഞു. ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ മലയാളത്തിന്റെ പ്രിയ കവിയെ ആദരിച്ചു.  ദിലീപ് കുമാര്‍, കേരളീയം ഖത്തര്‍ ട്രഷറര്‍ സുബിന്‍ നായര്‍ സംസാരിച്ചു.