ഖത്തര്‍ ഒളിമ്പിക്ക് കമ്മിറ്റി കൂട്ടായ്മയായ ചങ്ങാതി കൂട്ടം ഇഫ്ത്താര്‍ മീറ്റ് നടത്തി. ഖത്തര്‍ ഒളിംബിക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഹമ്മദ് കുട്ടി പ്രാര്‍ത്ഥന നടത്തി. ഫൈസല്‍ കുനിങ്ങാട് അധ്യക്ഷനായി. നദീര്‍ എം പി, ഷംസു എം പി, മുനീര്‍ പുറമേരി, കരിപ്പായി മജീദ്, ജംഷി പതിയാര്‍ക്കര, ഫൈസല്‍ മേപ്പയ്യൂര്‍, അഷ്റഫ്, മുഹമ്മദ് ഉസ്മാന്‍ ഷാമില്‍, അഷ്റഫ് പൂവന്‍ കുളത്തില്‍, ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഷംസു നടക്കല്‍ സ്വാഗതവും മുഹമ്മദ് കൊയോളി നന്ദിയു പറഞ്ഞു.