ദോഹ: വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ അരാഷ്ട്രീയത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍. സത്യത്തിന്റെയും സംയമനത്തിന്റെയും വഴിയില്‍ മുസ്ലിം ലീഗ് സംഘടിച്ചതിന്റെ ചരിത്രനേട്ടം പുതിയ തലമുറയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘാടനമാണ് ജനാധിപത്യ സമൂഹത്തിലെ ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒറ്റപ്പാലം മണ്ഡലം ഖത്തര്‍ കെ.എം.സി.സിയുടെ ജാരിയ-2017 പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ഹനീഫ ബക്കര്‍ അധ്യക്ഷതവഹിച്ചു.

ഒറ്റപ്പാലം മണ്ഡലത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ അബുല്‍ ലത്തീഫ് ആലായന്‍, കെ.വി. അബ്ദു സലാം ലക്കിടി എന്നിവര്‍ക്കുള്ള ഉപഹാരം സലിം നാലകത്ത്, പി.എം. നാസര്‍ ഫൈസി എന്നിവര്‍ കൈമാറി. 37 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ അബ്ദുല്ല ചക്കംകുണ്ടിലിനുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.എ. ബക്കര്‍ നല്‍കി. മണ്ഡലം കെ.എം.സി.സി.യുടെ കുടിവെള്ള പദ്ധതിയിലേക്കുള്ള ഫണ്ട് കെ.പി. മുഹമ്മദലി ബീരാന്‍ കുട്ടി അല്‍മഫ്ത്തൂല്‍, അബ്ദുല്ല ശരീഫ് മാത്തക്കല്‍, ഷമീര്‍ സറീന്‍ ഗോള്‍ഡ് എന്നിവര്‍ ചടങ്ങില്‍ കൈമാറി. സംസ്ഥാന സെക്രട്ടറി അബ്ദു നാസര്‍ നാച്ചി, സെക്രട്ടറി കെ.പി. മുഹമ്മദലി, കെ.വി. മുഹമ്മദ്, എ. അബ്ദുല്‍ ലത്തീഫ്, അന്‍ഷാദ് എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി. സംസ്ഥാന നേതാക്കളായ സി.വി. ഖാലിദ്, എ.വി. അബൂബക്കര്‍ കാസിമി, അബ്ദുല്‍ ഖാദര്‍ ഹാജി, കണ്ണൂര്‍, തായമ്പത്ത് കുഞ്ഞാലി, ഇസ്മായില്‍ ഹുദവി, സുബൈര്‍ ഫൈസി കട്ടുപ്പാറ, ജില്ലാ നേതാക്കളായ കെ.വി. നാസര്‍, പി.എം. പൂക്കോയ തങ്ങള്‍, ടി.പി. മുഹമ്മദാലി, പി.എ. നാസര്‍, മഖ്ബൂല്‍ തചോത്, വി.ടി.എം. സാദിഖ് എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ജിയാദ് ഖിറാഅത്ത് നിര്‍വഹിച്ചു. അബ്ദുല്‍ റസാക്ക് ഒറ്റപ്പാലം സ്വാഗതവും മുഹമ്മദലി മുരിക്കുംപറ്റ നന്ദിയും പറഞ്ഞു.