ദോഹ: ഊര്‍ജ വ്യവസായ മന്ത്രാലയം ജൂലായ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിനും ഡീസലിനും ജൂണിലേക്കാള്‍ അഞ്ച് ദിര്‍ഹം കുറവാണ് ജൂലൈയില്‍.

അതേസമയം സൂപ്പര്‍ ഗ്രേഡിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് പ്രകാരം ജൂലൈയില്‍ പ്രീമിയം പെട്രോളിന് 1.55, സൂപ്പറിന് 1.65, ഡീസലിന് 1.50 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്.
 
പ്രീമിയം പെട്രോളിന് ജൂണില്‍ 1.60 ആയിരുന്നു നിരക്ക്. ഡീസലിന് 1.55 റിയാലും.

ജൂണില്‍ സൂപ്പറിനും ഡീസലിനും അഞ്ച് ദിര്‍ഹം കുറവ് വരുത്തിയിരുന്നു. എന്നാല്‍ മേയ്, ഏപ്രില്‍ മാസങ്ങളില്‍ സൂപ്പര്‍, പ്രീമിയം പെട്രോള്‍ എന്നിവയുടെ നിരക്ക് വ്യത്യാസപ്പെട്ടിരുന്നില്ല.
 
അന്താരാഷ്ട്ര വിപണിയിലെ നിരക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ക്കാണ് ഇന്ധന വില എല്ലാമാസവും പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചത്.