ദോഹ, 41 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ ട്രഷ്രററും, മാനേജിംഗ് കമ്മിറ്റി അംഗവും, ദോഹയിലെ സാമുഹിക സാംസ്‌കാരിക മേഖലയിലെ നിറസന്ന്യധ്യവുമായ ചെറിയാന്‍ തോമസിനും കുടുംബത്തിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി.

2003 ല്‍ ദോഹ പാലസ് ഹോട്ടലില്‍ കൂടിയ ഫോട്ട രൂപീകരണ യോഗത്തില്‍ വച്ചു AD-HOC കമ്മിറ്റി അംഗമാവുകായും, 2004 ല്‍ ഫോട്ട മാനേജിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഫോട്ടയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായി.

1980 ല്‍ ഖത്തറില്‍ എത്തിയ ചെറിയാന്‍ അലി ബിന്‍ അലി എസ്റ്റാബ്ലിഷ്‌മെന്റ്, അല്മുഫുത്ത ഗ്രൂപ്പ്, എന്നീ കമ്പനികളില്‍ പ്രവര്‍ത്തിച്ചു 1981 ല്‍ ദോഹ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച് 38 വര്‍ഷത്തെ വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ് ഓഫ് ക്രെഡിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ആയി റിട്ടയര്‍ ചെയ്തു.

ഭാര്യ ജോമോള്‍ തോമസ് ഫോട്ടാ വനിതാവിഭാഗം മാനേജിംഗ് കമ്മിറ്റി അംഗമായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, ദോഹ മിലാഹാ കമ്പനിയില്‍ ഉധ്യഗസ്ഥയായിരുന്നു.

ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ച യാത്രയയപ്പ് മീറ്റിംഗ് ഐ.സി.സി. പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റജി കെ ബേബി സ്വാഗതവും, തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, ആലിസ് റജി എന്നിവര്‍ സംസാരിച്ചു.

ചെറിയാനും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ച്, ഐ.സി.സി.പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ചെറിയാനും കുടുംബത്തിനും ഫോട്ടായുടെ ഉപഹാരം സമര്‍പിച്ചു. 

ചെറിയാന്‍ തോമസ് തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടക്ക് നന്ദി രേഖപ്പെടുത്തി.