ദോഹ: എഫ്.സി.സി ചര്‍ച്ചാ വേദി 'വൈവിധ്യങ്ങളോട് സംഘര്‍ഷമോ സംവാദമോ?' എന്ന തലക്കെട്ടില്‍ സംവാദസദസ്സ് സംഘടിപ്പിച്ചു. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി മോഡറേറ്ററായ സംവാദ സദസ്സില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവ്വാരിക്കല്‍, കരുണ ഖത്തര്‍ പ്രസിഡന്റ് റിജു, ബഷീര്‍ ഹസ്സന്‍, ഷെഫീഖ് ക്യു-ടെക്ക്, സ്വലാഹുദ്ദീന്‍ അബ്ദുല്‍ അസീസ് കൂളിമുട്ടം, ഇഖ്ബാല്‍ വടകര, സലീം അല്‍ ഹമദാനി, ഷരീഫ് കെ.ടി, രാഹുല്‍, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.