ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ 4-ാം ക്ലാസു മുതല്‍ 12-ാം ക്ലാസുവരെയുള്ള ഖത്തറിലെ ഏഷ്യന്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കായി 'മലയാള മഴ' അവധിക്കാല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'അവധിക്കാലത്ത്' എന്ന വിഷയത്തില്‍ അനുഭവക്കുറിപ്പ് മത്സരവും 'അവധിക്കാല കാഴ്ചകള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവുമാണുള്ളത്. 500 വാക്കില്‍ കവിയാത്ത ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കുറിപ്പുകളാണ് അനുഭവക്കുറിപ്പ് മത്സരത്തിന് തയ്യാറാക്കേണ്ടത്. സെപ്തംബര്‍ 15 ന് വൈകീട്ട് 5 ന് എഫ്.സി.സി ഹാളില്‍ വെച്ചായിരിക്കും അനുഭവക്കുറിപ്പ് മത്സരം നടക്കുക. 

ഫോട്ടോഗ്രാഫി മത്സരത്തില്‍ A4 വലിപ്പത്തിലുള്ള ആര്‍ട്ട് പേപ്പറിലോ ഫോട്ടോ പേപ്പറിലോ പ്രിന്റ് ചെയ്ത സൃഷ്ടികളാണ് തയ്യാറാക്കേണ്ടത്. മുമ്പ് പ്രസിദ്ധീകരിച്ചതോ നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തതോ ആയിരിക്കരുത്. സൃഷ്ടികള്‍ 2018 സെപ്റ്റംബര്‍ 20 ന് മുമ്പായി എഫ്.സി.സി ഓഫീസില്‍ ലഭിച്ചിരിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 44661213