ദോഹ: എഫ് സി സി-കമലാസുരയ്യ പ്രതിഭാ പുരസ്‌കാര ജേതാവ് ശാന്താ തുളസീധരന്‍ എഫ് സി സി സന്ദര്‍ശിച്ചു. ഖത്തറിനെ കുറിച്ചുള്ള പുതിയ സൃഷ്ടിയുടെ ഏടുകള്‍ തേടിയാണ് അവര്‍ ഖത്തറിലെത്തിയത്. 'കനല്‍ തിന്നുന്ന ജയില്‍ പക്ഷികള്‍' എന്ന മുന്‍ സൃഷ്ടി എഴുതാനുണ്ടായ സാഹചര്യം  വനിതാവേദി പ്രവര്‍ത്തകരുമായി പങ്കുവെച്ചു. ഖത്തറിന്റെ പൈതൃകത്തെ അടുത്തറിയാന്‍ ദേശീയ ദിനാഘോഷ കാഴ്ചകള്‍  സഹായിച്ചതായും ഖത്തര്‍ സന്ദര്‍ശനം പെണ്‍ പ്രവാസത്തിന്റെ ശക്തമായ സാന്നിധ്യം അനുഭവിച്ചറിയാന്‍ സഹായിച്ചതായും പുതിയ സൃഷ്ടി പെണ്‍ പ്രവാസത്തിന് ഊന്നല്‍ നല്‍കി ആകുമെന്നും  അവര്‍ വ്യക്തമാക്കി. ആലിന്‍ ചുവട്ടിലെ ആകാശം, ഒമാനിലൂടെ തുടങ്ങിയ കൃതികള്‍ എഫ് സി സി ലൈബ്രറിയിലേക്ക് സമ്മാനിച്ചു. എഫ് സി സി വനിതാവേദി പ്രവര്‍ത്തകരായ അപര്‍ണ റെനീഷ്, സലീല മജീദ്, സൗദ അബ്ദുള്‍ ജബ്ബാര്‍, ശ്രീലേഖ ലിജു, ജംഷീല ഷമീം, സുനില അബ്ദുല്‍ ജബ്ബാര്‍,സൗമി ഷൗക്കത്ത്, ലിജി അബ്ദുളള, സിന്ധു പ്രസാദ്, സിതാര സിയാദ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.