ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്കൂള്‍ ആര്‍ട്സ് ഫെസ്റ്റ് 2017 ഒന്നാ ഘട്ടം സമാപിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആരംഭിച്ച കലാ മാമാങ്കം തനിമയാര്‍ന്ന പരിപാടികള്‍ കൊണ്ടും വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും വാശിയേറിയ മത്സരം കൊണ്ടും വ്യത്യസ്തത പുലര്‍ത്തി. ജൂനിയര്‍, പ്രീ സീനിയര്‍, സീനിയര്‍ കാറ്റഗറിയിലായിരുന്നു മത്സരങ്ങള്‍. പദ്യ പാരായണം, മോണോ ആക്റ്റ്, പാസേജ് റീഡിംഗ്, ഗ്രൂപ്പ് സോങ്ങ്, സകിറ്റ് എന്നിവ അരങ്ങേറി.
രണ്ടാം ഘട്ടം കിഡ്സ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ജോയിന്‍ ദി ഡോട്ട് & കളര്‍, ആക്ഷന്‍ സോങ്ങ്, ഡ്രോ & കളര്‍, സ്റ്റോറി ടെല്ലിംഗ് എന്നീ മത്സരങ്ങള്‍ നവംബര്‍ 17 ന് വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 55402673, 66626942, 66787007, 55536801