ദോഹ: ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന മല്‍സരങ്ങളോടെ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) സംഘടിപ്പിക്കുന്ന സ്‌കൂള്‍ ആര്‍ട്സ് ഫെസ്റ്റ് നവംബര്‍ 9, 10, 11 തിയ്യതികളില്‍ വിവിധ സ്‌കൂള്‍ കലാവേദികളില്‍ നടക്കും. 4000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, പ്രീ സീനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. രജിസ്ട്രേഷന്‍ ഫോമുകള്‍ ഒക്ടോബര്‍ 26 വരെ എഫ്.സി.സി ഓഫീസിലും സകൂളുകളിലും സ്വീകരിക്കുന്നതാണ്. കിഡ്സ് (കെ.ജി 1 & 2)ജോയിന്‍ ദി ഡോട്ട് & കളര്‍, ആക്ഷന്‍ സോങ്ങ്, സബ്ജൂനിയര്‍ (സ്റ്റാന്റേര്‍ഡ് 1 & 2) ല്‍ ഡ്രോ & കളര്‍, സ്റ്റോറി ടെല്ലിംഗ്, ജൂനിയര്‍ (സ്റ്റാന്റേര്‍ഡ്  3, 4 & 5)ല്‍ കംപ്ലീറ്റ് ദി പിക്ചര്‍ & കളര്‍, പാസേജ് റീഡിംഗ്, പ്രസംഗം, കവിതാ പാരായണം, മോണോ ആക്ട്,  പ്രീ സീനിയര്‍ (സ്റ്റാന്റേര്‍ഡ് 6,7 & 8)ല്‍ ക്ലേ മോഡലിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പാസ്സേജ് റീഡിംഗ്, ക്യാപ്ഷന്‍ റൈറ്റിംഗ്, പ്രസംഗം, കവിതാ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സ്‌കിറ്റ്, ഗ്രൂപ്പ് സോങ്ങ്, സീനിയര്‍ (സ്റ്റാന്റേര്‍ഡ് 9,10,11 & 12) ല്‍ ക്രാഫ്റ്റ് ഇന്‍സ്റ്റാളേഷന്‍, പെന്‍സില്‍ ഡ്രോയിംഗ്, ആര്‍ട്ടിക്കിള്‍ റൈറ്റിംഗ്, ക്യാപ്ഷന്‍ റൈറ്റിംഗ്, പ്രസംഗം, കവിതാ പാരായണം, മോണോ ആക്ട്, കഥാ പ്രസംഗം, സ്‌കിറ്റ്, ഗ്രൂപ്പ് സോങ്ങ് എന്നീ ഇനങ്ങളിലാണ് മല്‍സരം നടക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55643799, 66787007, 55867913,  55536801, 44661213