ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിംഗ് സംഘടിപ്പിച്ച മൂന്നാമത് അല്‍ഫുര്‍ഖാന്‍ ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ സലത്ത ജദീദ് പരീക്ഷ സെന്ററില്‍ പരീക്ഷയെഴുതിയ സമീന അന്‍സാരി ഒന്നാം റാങ്കും, ജുബൈരിയ, നസീര്‍ ടി.പി (സലത്ത), മുഹമ്മദ് ഷാഹിം ടി.പി (അല്‍ഖോര്‍), സുബൈദ മുസ്തഫ (വക്ര) എന്നിവര്‍ രണ്ടാം റാങ്കും ആയിഷ ഷജിലി (സലത്ത) മൂന്നാം റാങ്കും നേടി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സലത്ത ജദീദ് സെന്ററിലെ പരീക്ഷാര്‍ത്ഥികളായ മുഹമ്മദ് ഉസ്മാന്‍ ഒന്നാം റാങ്കും മുഹമ്മദ് ഫിനാന്‍ മുഹമ്മദ് നാദിഷ് എന്നിവര്‍ യഥാക്രമം രണ്ടു മൂന്ന് റാങ്കുകളും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ സലത്ത സെന്ററിലെ ദില്‍റുബ കെ.ടി, ഹാനിയ അബ്ദുല്‍ല്ലത്തീഫ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ടു റാങ്കുകള്‍ക്ക് അര്‍ഹരായി. മൂന്നാം റാങ്ക് അഫ്രീന്‍ സക്കരിയ്യ (മദീന ഖലീഫ), റസാന്‍ അബ്ദുല്‍ഹമീദ് (സലത്ത), ഇശല്‍ സൈന (വക്ര) എന്നിവര്‍ പങ്കിട്ടു.